ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡിന് മുന്നിൽ

20211212 003911

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രന്റ്ഫോർഡിനെ നേരിടും. ബ്രെന്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാകും മത്സരം നടക്കുക. പ്രീമിയർ ലീഗിൽ പുതുമുഖക്കാർ ആണെങ്കിലിം ഗംഭീരമായാണ് ബ്രെന്റ്ഫോർഡ് ലീഗിൽ കളിക്കുന്നത്. അവരെ മറികടക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. അവസാന മത്സരത്തിൽ വാറ്റ്ഫോർഡിനെ തോൽപ്പിച്ച ബ്രെന്റ്ഫോർഡ് മികച്ച ഫോമിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ പുറത്തായ ശേഷം പരാജയം അറിഞ്ഞിട്ടില്ല. എന്നാൽ യുണൈറ്റഡ് നോർവിചിനെതിരെ അവസാന മത്സരത്തിൽ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. അന്നത്തേക്കാൾ നല്ല പ്രകടനം നടത്തിയാൽ മാത്രമെ യുണൈറ്റഡിന് ഇന്ന് ബ്രെന്റ്ഫോർഡിനെ മറികടക്കാൻ ആവുകയുള്ളൂ. കൊറോണ വൈറസ് ബാധ വ്യാപിച്ചതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പല താരങ്ങളും ഇന്ന് ഉണ്ടാകില്ല. ഇന്ന് രാത്രി 1 മണിക്കാണ് മത്സരം നടക്കുന്നത്.

Previous articleഇന്ന് ഐ എസ് എല്ലിൽ ഒഡീഷ ജംഷദ്പൂരിന് എതിരെ
Next articleപ്രീമിയർ ലീഗിൽ 42പേർക്ക് കോവിഡ്