മാറ്റം വല്ലതും ഉണ്ടാകുമോ? മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രെന്റ്ഫോർഡിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് എത്താൻ ആകുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ഇറങ്ങും. ഇന്ന് ബ്രെന്റ്ഫോർഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ യുണൈറ്റഡ് നേരിടും. അവസാന രണ്ടു മത്സരങ്ങളിൽ യുണൈറ്റഡിനൊപ്പം ഇല്ലാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ടീമിൽ തിരികെയെത്തും. മാർഷ്യലും ടീമിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലക്ക് എതിരെ രണ്ടു ഗോളുകളുടെ ലീഡ് എടുക്കുകയും പിന്നെ സമനില വഴങ്ങുകയും ചെയ്തിരുന്നു. അന്ന് നന്നായി കളിച്ച യുവതാരം എലാംഗ ഇന്നും ആദ്യ ഇലവനിൽ തന്റെ സ്ഥാനം നിലനിർത്തിയേക്കും. മറുവശത്ത് ഉള്ള ബ്രെന്റ്ഫോർഡും അത്ര നല്ല ഫോമിൽ അല്ല. ഇന്ന് പാതിരാത്രി 1.30ന് നടക്കുന്ന മത്സരം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.