Site icon Fanport

എവേ ലീഗ് മത്സരങ്ങളിൽ ആഴ്സണലിന്റെ റെക്കോർഡിനൊപ്പം എത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇന്ന് സതാമ്പ്ടണ് എതിരെ നേടിയ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ നിരാശയാണ് നൽകുന്നത് എങ്കിലും ഇന്നത്തെ മത്സരത്തോടെ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒരു റെക്കോർഡിനൊപ്പം എത്തി. ഏറ്റവും കൂടുതൽ എവേ മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെടാത്ത ആഴ്സണലിന്റെ റെക്കോർഡിനൊപ്പം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയത്. ഇന്നത്തെ സമനിലയോടെ 27 എവേ മത്സരങ്ങളിൽ തുടർച്ചയായി പരാജയം അറിയാതിരിക്കാൻ യുണൈറ്റഡിനായി. 2003-04 കാലഘട്ടത്തിൽ ആണ് ആഴ്സണൽ 27 എവേ മത്സരങ്ങളിൽ അപരാജിതരായത്. പത്ത് സമനിലകളും 17 വിജയങ്ങളും അടങ്ങുന്നതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അപരാജിത കുതിപ്പ്. അവസാനമായി ലിവർപൂളിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ മത്സരത്തിൽ പരാജയപ്പെട്ടത്.

Exit mobile version