എവേ ലീഗ് മത്സരങ്ങളിൽ അപരാജിതരായി ചരിത്രം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

20210829 225558

ഇന്ന് വോൾവ്സിന് എതിരെ നേടിയ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒരു പുതിയ ചരിത്രം കുറിച്ചു. ഏറ്റവും കൂടുതൽ എവേ മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെടാത്ത ആഴ്സണലിന്റെ റെക്കോർഡിനൊപ്പം കഴിഞ്ഞ ആഴ്ച എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അവരെയും മറികടന്ന് റെക്കോർഡ് ഇട്ടു. ഇന്നത്തെ വിജയത്തോടെ 28 എവേ ലീഗ് മത്സരങ്ങളിൽ തുടർച്ചയായി പരാജയം അറിയാതിരിക്കാൻ യുണൈറ്റഡിനായി. 2003-04 കാലഘട്ടത്തിലെ ഇന്വിൻസിബിൾ ആഴ്സണൽ ആയിരുന്നു 27 എവേ മത്സരങ്ങളിൽ മുമ്പ് അപരാജിതരായത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസൺ മുഴുവൻ പ്രീമിയർ ലീഗിൽ എവേ പരാജയങ്ങൾ ഇല്ലാതെ ആയിരുന്നു മുന്നേറിയത്. പത്ത് സമനിലകളും 18 വിജയങ്ങളും അടങ്ങുന്നതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ റെക്കോർഡ് അപരാജിത കുതിപ്പ്. അവസാനമായി ലിവർപൂളിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ മത്സരത്തിൽ പരാജയപ്പെട്ടത്.

Previous articleനന്ദി ഡി ഹിയക്കും ഗ്രീൻവുഡിനും, വോൾവ്സിൽ നിന്ന് വിജയവുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleലയണൽ മെസ്സിക്ക് അരങ്ങേറ്റം, എമ്പപ്പയുടെ ഇരട്ട ഗോളിൽ പി എസ് ജി വിജയം