Picsart 23 04 30 00 12 42 746

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിൽ ഏറ്റുമുട്ടും. ടോപ് 4 പോരാട്ടത്തിൽ നിർണായകമായ പോരാട്ടമാണ് ഇത്. ലീഗിൽ ഇപ്പോൾ നാലാമത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്, ആസ്റ്റൺ വില്ല ലീഗിൽ ആറാം സ്ഥാനത്തും നിൽക്കുന്നു. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരം വിജയിക്കാൻ ആയാൽ ആസ്റ്റൺ വില്ലയുടെ യൂറോപ്യൻ മോഹങ്ങൾ സജീവമാകും.

ലീഗിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന ആസ്റ്റൺ വില്ലയെ തോൽപ്പിക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പമാകില്ല. ഉനായ് എമെറി വന്നത് മുതൽ ആസ്റ്റൺ വില്ല മികച്ച ഫുട്ബോൾ ആണ് കളിക്കുന്നത്. അവസാന മത്സരത്തിൽ സ്പർസിനോട് 2 ഗോൾ ലീഡ് കളഞ്ഞ് സമനില വഴങ്ങിയ ക്ഷീണത്തിൽ ആണ് യുണൈറ്റഡ് ഉള്ളത്. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.

Exit mobile version