Picsart 23 09 03 02 04 15 748

ഇന്ന് ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഒരു വമ്പൻ പോരാട്ടമാണ്‌. പ്രീമിയർ ലീഗിലെ പ്രധാന വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും നേർക്കുനേർ വരുന്നു. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

പ്രീമിയർ ലീഗിൽ അവസാന മത്സരത്തിൽ ഫുൾഹാമിനോട് സമനില വഴങ്ങിയ ക്ഷീണത്തിൽ ആണ് ആഴ്സണൽ ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റ് ഉള്ള ആഴ്സണൽ ഇന്ന് വിജയം തന്നെയാകും ആഗ്രഹിക്കുന്നത്. 2017ന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് എമിറേറ്റ്സിൽ വന്ന് ഒരു ലീഗ് മത്സരം വിജയിച്ചിട്ടില്ല എന്നത് ആഴ്സണലിന് അനുകൂലമാണ്‌.

മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ച് ആണ് ലണ്ടണിലേക്ക് വരുന്നത്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ യഥാർത്ഥ ഫോമിൽ എത്തി എന്ന് പറയാൻ ആകില്ല. ഇന്ന് യുണൈറ്റഡിന്റെ പുതിയ സൈനിം ഹൊയ്ലുണ്ട് ടീമിൽ ഉണ്ടാകും. മറ്റു സൈനിങുകളായ റെഗുലോൺ, അമ്രബത് എന്നിവരും ടീമിൽ എത്താൻ സാധ്യതയുണ്ട്‌.

Exit mobile version