മാഞ്ചസ്റ്റർ യുണൈറ്റഡ് വീണു, അർട്ടേറ്റയ്ക്ക് ആഴ്സണലിൽ ആദ്യ വിജയം

- Advertisement -

പുതിയ പരിശീലകൻ അർട്ടേറ്റയ്ക്ക് ആഴ്സണലിൽ തന്റെ ആദ്യ വിജയം ലഭിച്ചു. ഇന്ന് എമിറേറ്റ്സിൽ നടന്ന വമ്പന്മാരുടെ പോരിലാണ് അർട്ടേറ്റയുടെ ആഴ്സണൽ ഒന്നാമതായത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയൻ സ്വന്തമാക്കി. ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സമ്പൂർണ്ണ ആധിപത്യമാണ് ഇന്ന് ആഴ്സണൽ നടത്തിയത്.

മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ ഇന്ന് ആഴ്സണൽ മുന്നിൽ എത്തിയിരുന്നു. അവരുടെ റെക്കോർഡ് സൈനിംഗ് പെപെയാണ് ആഴ്സണലിന്റെ ആദ്യ ഗോൾ നേടിയത്. 42ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സോക്രട്ടീസ് ആഴ്സണലിന്റെ രണ്ടാം ഗോളും നേടി. ഈ ഗോളുകൾ തിരിച്ചടിക്കാൻ യുണൈറ്റഡ് രണ്ടാം പകുതിയിൽ എല്ലാ ശ്രമവും നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. 31 പോയന്റുനായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും 27 പോയന്റുമായി ആഴ്സ്ണൽ 10ആം സ്ഥാനത്തുമാണ്‌

Advertisement