മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാത്തതിന്റെ കാരണം വ്യക്തമാക്കി ആഞ്ചലോട്ടി

Img 20201223 190736

സർ അലക്സ് ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഒഴിയുന്ന സമയത്ത് യുണൈറ്റഡ് പരിശീലകനാകുമെന്ന് കരുതപ്പെട്ടിരുന്ന ഒരു കോച്ചായിരുന്നു കാർലൊ ആഞ്ചലോട്ടി. എന്നാൽ അന്ന് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ നിരസിച്ചു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അന്ന് എന്ത് കൊണ്ട് യുണൈറ്റഡ് ചുമതല ഏറ്റെടുത്തില്ല എന്ന് ആഞ്ചലോട്ടി ഇപ്പോൾ വ്യക്തമാക്കി.

സർ അലക്സ് വിരമിക്കുന്ന സമയത്ത് താനുമായി ചർച്ച നടത്തിയിരുന്നു. എന്നും എന്നാൽ അപ്പോഴേക്ക് താൻ റയൽ മാഡ്രിഡുമായി അടുത്തിരുന്നു എന്നും അതാണ് യുണൈറ്റഡുമായുള്ള ചർച്ച പുരോഗമിക്കാതിരിക്കാൻ കാരണം എന്നും ആഞ്ചലോട്ടി പറഞ്ഞു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബിനെ ഏറെ ബഹുമാനിക്കുന്നു എന്നും റയൽ മാഡ്രിഡും മിലാനും ഒക്കെ പോലെ ഫുട്ബോൾ ലോകത്തെ വലിയ ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും ആഞ്ചലോട്ടി പറഞ്ഞു.

Previous articleട്രിപ്പിയർക്ക് 10 ആഴ്ച ഫുട്ബോളിൽ നിന്ന് വിലക്ക്
Next articleഐപിഎലില്‍ പുതിയ ടീമുകള്‍ ഉണ്ടായേക്കില്ലെന്ന് സൂചന