ഓൾഡ് ട്രാഫോഡിൽ സ്റ്റോക്കിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ഓൾഡ് ട്രാഫോഡിൽ സ്റ്റോക്കിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് രണ്ടാം സ്ഥാനത്തെ പോയിന്റ് വിത്യാസം 3 ആയി ഉയർത്തി. ജയത്തോടെ 50 പോയിന്റുള്ള യൂണൈറ്റഡ് സിറ്റിയുമായുള്ള പോയിന്റ് വിത്യാസം 12 ആയി കുറച്ചു. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 47 പോയിന്റാണ് ഉള്ളത്.

പരിക്ക് മാറി ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയ അന്റോണിയോ വലൻസിയയുടെ ഗോളിൽ 9 ആം മിനുട്ടിൽ തന്നെ യൂണൈറ്റഡ് ലീഡ് സ്വന്തമാക്കി. പോഗ്ബയുടെ പാസ്സ് സ്വീകരിച്ച വലൻസിയയുടെ മനോഹരമായ ഷോട്ട് വലയിൽ പതിച്ചു. ഗോൾ വഴങ്ങോയ ശേഷം സ്റ്റോക്ക് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മ അവർക്ക് വിനയായി. രണ്ടാം ഗോളും പോഗ്ബയുടെ പാസ്സിൽ നിന്നാണ് പിറന്നത്. ഇത്തവണ മാർഷിയാലിന്റെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ഗോളാവുകയായിരുന്നു.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പക്ഷെ രണ്ടാം പകുതിയിൽ സ്റ്റോക്കിന് കാര്യമായി ഒന്നും ചെയാനായില്ല. 72 ആം മിനുട്ടിൽ മാർഷിയാലിന്റെ പാസ്സ് ഗോളാക്കി ലുകാക്കു ലീഡ് മൂന്നാക്കിയതോടെ യുണൈറ്റഡ്‌ ജയം ഉറപ്പിച്ചു. പിന്നീട് ലിംഗാർഡിനെയും മാറ്റയെയും മാർഷിയാലിനെയും പിൻവലിച്ച മൗറീഞ്ഞോ ഫെല്ലയ്‌നി, മാക് ടോമിനെ, രാഷ്ഫോഡ് എന്നിവരെ കളത്തിൽ ഇറക്കി. മത്സരം അവസാനത്തിൽ ഡിയോഫിന് മികച്ച അവസരം ലഭിച്ചെങ്കിലും സ്റ്റോക്ക് താരത്തിന് ആശ്വാസ ഗോൾ നേടാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement