ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡ് ഇന്ന് സ്വാൻസികെതിരെ

- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടം ഏതാണ്ട് അവസാനിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നിർണായക പോരാട്ടം. രണ്ടാം സ്ഥാനത്തിനായി വെല്ലുവിളി ഉയർത്തുന്ന ലിവർ പൂളിന് മേൽ ആധിപത്യം സ്ഥാപിക്കാൻ അവർക്ക് ഇന്ന് ജയിച്ചേ മതിയാകൂ. കാർലോസ് കാർവഹാലിന് കീഴിൽ പുത്തൻ ഫോം കണ്ടെടുത്ത സ്വാൻസിയാണ് ഇന്ന് ചുവന്ന ചെകുത്താന്മാരുടെ എതിരാളികൾ. ഓൾഡ് ട്രാഫോഡിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് കിക്കോഫ്.

യുണൈറ്റഡിൽ പ്രധാന താരങ്ങളുടെ പരിക്ക് വലിയൊരു പ്രശ്നമാണ്. ആന്ദ്രേ ഹെരേര, മാക് ടോമിനി, ബ്ലിൻഡ്, ഫിൽ ജോൻസ് എന്നിവർ പരിക്ക് കാരണം കളിക്കില്ല. പോൾ പോഗ്ബ ഫ്രാൻസിനായി ഗോൾ നേടി വീണ്ടെടുത്ത ആത്മവിശ്വാസത്തോടെയാവും ഇന്ന് കളത്തിൽ ഇറങ്ങുക. സ്വാൻസി നിരയിൽ സസ്പെന്ഷനിലുള്ള ആന്ദ്രെ ആയുവിന് ഇന്ന് കളിക്കാൻ ആവില്ല. കൂടാതെ ലീറോയ്‌ ഫെർ, ബോണി എന്നിവർക്ക് പരിക്കാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement