Site icon Fanport

ദുരിത കാലത്തും റെക്കോർഡ് വരുമാനം രേഖപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഗ്രൗണ്ടിൽ ദയനീയ പ്രകടനമാണെങ്കിലും ഈ വർഷത്തിൽ ക്ലബിന്റെ റെക്കോർഡ് വരുമാനം രേഖപ്പെടുത്തിയതായി ക്ലബ് പ്രഖ്യാപിച്ചു. 627മില്യൺ ഡോളറാണ് അവസാന വർഷത്തെ വരുമാനമായി രേഖപ്പെടുത്തിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിന് യോഗ്യതാ നേടാത്തതിനാൽ ലാഭത്തിൽ കുറവ് ഉണ്ടാവും എന്നും ക്ലബ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രൗണ്ടിലെ പ്രകടനത്തിൽ ആശങ്ക ഇല്ല എന്നും ക്ലബ് അറിയിച്ചു. ക്ലബ് മാറ്റത്തിന്റെ പാതയിൽ ആണെന്നും സോൾഷ്യാറിന്റെ കീഴിൽ ദീർഘകാല ലക്ഷ്യങ്ങളാണ് ക്ലബിനുള്ളത് എന്നും ക്ലബ് സി ഇ ഒ കൂടിയായ വൂഡ്വാർഡ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വർഷം വാങ്ങിയ താരങ്ങൾ ക്ലബിന്റെ മുന്നോട്ടുള്ള പോക്ക് ശരിയായ ദിശയിലാണെന്ന് സൂചിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് അക്കാദമി താരങ്ങൾക്ക് പ്രാധാന്യം നൽകുന്നതും ക്ലബിലെ പ്രധാന താരങ്ങൾക്ക് പുതിയ കരാർ നൽകുന്നതും ക്ലബിന്റെ ഭാവിയെ നല്ലതാക്കാൻ വേണ്ടിയാണെന്നും വുഡേർഡ് പറഞ്ഞു.

Exit mobile version