Site icon Fanport

മാനെ കമ്മ്യൂണിറ്റി ഷീൽഡ് കളിക്കില്ല

ലിവർപൂൾ താരം മാനെ സീസണിലെ ആദ്യ മത്സരമായ കമ്മ്യൂണിറ്റി ഷീൽഡിന് ഉണ്ടാകില്ല എന്ന് ലിവർപൂൾ അറിയിച്ചു‌. താരം തിങ്കളാഴ്ചയോടെ ടീമിന് ഒപ്പം എത്തും എങ്കിലും പ്രീമിയർ ലീഗിലെ ആദ്യ ആഴ്ചയിൽ താരം ടീമിനായി ഇറങ്ങിയേക്കില്ല. സൂപ്പർ കപ്പ് ഫൈനൽ ആകും മാനെയുടെ ആദ്യ മത്സരം എന്ന് ക്ലോപ്പ് സൂചന നൽകി.

ആഫ്രിക്കൻ നാഷൺസ് കപ്പിൽ പങ്കെടുത്ത മാനെ ഫൈനൽ സെനഗലിന് ഒപ്പം ഫൈനൽ വരെ എത്തിയിരുന്നു. ഫൈനലിൽ അൾജീരിയോട് പരാജയപ്പെട്ട് സെനഗലിന് കിരീടം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലെഗ് ഫൈനൽ കളിക്കേണ്ട വന്നതിനാൽ ദീർഘമായ സീസൺ ആയിരുന്നു ലിവർപൂളിന്. അതിനു പിറകെ ആഫ്രിക്കൻ നാഷൺസ് കപ്പും കളിക്കേണ്ടി വന്നതിനാൽ മാനെയ്ക്ക് കൂടുത വിശ്രമം ആവശ്യമുണ്ട്. അതാണ് ലിവർപൂൾ താരത്തിന് വിശ്രമം കൂടുതൽ കൊടുക്കുന്നത്. നാളെ ആണ് കന്മ്യൂണിറ്റി ഷീൽഡ് നടക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയെ ആണ് ലിവർപൂൾ നേരിടുക.

Exit mobile version