വാർഡിയെ പിന്നിലാക്കി മാനെ നവംബറിലെ താരം

- Advertisement -

ലിവർപൂൾ താരം സാഡിയോ മാനെ നവംബർ മാസത്തിലെ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കി. ജാമി വാർഡി, ഡെലെ അലി, ഹ്യുങ് മിൻ സോണ് എന്നിവർ അടക്കമുള്ളവരെ പിന്തള്ളിയാണ് താരം അവാർഡ് സ്വന്തം പേരിലാക്കിയത്.

നവംബറിൽ 4 കളികൾ കളിച്ച താരം 3 ഗോളുകൾ നേടിയിരുന്നു. ഈ സീസണിൽ ലിവർപൂൾ ആക്രമണ നിരയിൽ ഏറ്റവും ഫോമിലുള്ള കളിക്കാരനാണ് സെനഗൽ ദേശീയ താരമായ മാനെ.

Advertisement