Site icon Fanport

സാഡിയോ മാനെ, ഈ സീസണിലെ ആരാധകർ തിരഞ്ഞെടുത്ത മികച്ച താരം

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിന് ലഭിക്കിന്ന പി എഫ് എ ഫാൻസ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം ലിവർപൂൾ താരം സാഡിയോ മാനെ സ്വന്തമാക്കി. ഫുട്ബോൾ ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് മാനെ വിജയിയായത്. ഈ സീസണിൽ ലിവർപൂളിന്റെ ലീഗ് കിരീട നേട്ടത്തിൽ മാനെ വഹിച്ച വലിയ പങ്ക് കണക്കിലെടുത്താണ് പുരസ്കാരം. സീസണിൽ 35 മത്സരങ്ങളിൽ ലിവർപൂളിന് വേണ്ടി കളിച്ച മാനെ 18 ഗോളുകളും ഏഴ് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

ഫുട്ബോൾ താരങ്ങൾ തിരഞ്ഞെടുത്ത് ഷോർട്ലിസ്റ്റിൽ നിന്ന് ആരാധകർ വോട്ട് ചെയ്ത് തീരുമാനിക്കുന്നതാണ് ഈ പുരസ്കാരം .കഴിഞ്ഞ സീസണിൽ ബെർണാഡോ സിൽവ ആയിരുന്നു ഈ പുരസ്കാരം നേടിയത്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രുയിന് വലിയ സാധ്യത ഉണ്ടായിരുന്നു എങ്കിലിം മാനെ ആണ് വിജയി ആയത്. പ്രീമിയർ ലീഗ് അധികൃതർ നൽകിയ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഡി ബ്രുയിൻ ആയിരുന്നു ഇത്തവണ നേടിയത്.

Exit mobile version