“ലിവർപൂളിൽ എത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ വേണ്ടെന്ന് വെച്ച്”

താൻ ലിവർപൂളിൽ വരുന്നതിന് മുമ്പ് തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു എന്ന് ലിവർപൂൾ ഫോർവേഡ് സാഡിയോ മാനേ. താൻ സൗതാമ്പ്ടണിൽ ഇരിക്കെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ വന്നത് എന്നും അത് തഴഞ്ഞാണ് താൻ ലിവർപൂൾ തിരഞ്ഞെടുത്തത് എന്നും മാനെ പറഞ്ഞു.

താൻ മാഞ്ചസ്റ്റർ യുണൈറ്റഡുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. യുണൈറ്റഡിലേക്ക് പോവുകയാണെന്ന് തന്നെ ആയിരുന്നു കരുതിയത്. അന്ന് പരിശീലകനായിരുന്നു വാൻ ഹാലും തന്നോട് ക്ലബിലേക്ക് വരാൻ ആവശ്യപ്പെട്ടു. ആ സമയത്താണ് തന്നെ ക്ലോപ്പ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ വിളി വന്നപ്പോൾ ലിവർപൂൾ ആണ് തനിക്ക് ഏറ്റവും ചേർന്ന ക്ലബ് എന്ന് തനിക്ക് തോന്നി എന്നും, അങ്ങനെ ആണ് ലിവർപൂളിൽ എത്തിയത് എന്നും മാനെ പറഞ്ഞു.

Exit mobile version