Site icon Fanport

മാനെയ്ക്ക് പരിക്ക്, വെസ്റ്റ് ഹാമിനെതിരെ കളിക്കില്ല

ലിവർപൂളിന്റെ സ്റ്റാർ ഫോർവേഡ് സാഡിയോ മാനെ ഇന്ന് വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ കളിക്കില്ല. താരം ഇന്ന് ഉണ്ടാകില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് തന്നെ വ്യക്തമാക്കി. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവ്സിന് എതിരെ കളിക്കുമ്പോൾ ആയിരുന്നു മാനെയ്ക്ക് പരിക്കേറ്റത്. താരം ഒരാഴ്ച കൂടെ പുറത്തിരിക്കേണ്ടി വരും.

മാനെയുടെ അഭാവത്തിൽ പുതിയ ലിവർപൂൾ സൈനിംഗ് ആയ മിനമിനോ ആദ്യ ഇലവനിൽ എത്തിയേക്കും. ലീഗിൽ ഈ സീസണിൽ ഒരു പരാജയം പോലും അറിയാത്ത ലിവർപൂൾ ഇന്നും ആ ഫോം തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version