ലിവർപൂളിൽ ഒരു പ്രധാന താരത്തിനു കൂടെ കൊറോണ

ലിവർപൂൾ ക്ലബിൽ ഒരു താരം കൂടെ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. ഫോർവേഡായ സാഡിയോ മാനെയാണ് കഴിഞ്ഞ ദിവസം നടന്ന കൊറോണ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. നേരത്തെ മധ്യനിര താരം തിയാഗോ അൽകാൻട്രയും കൊറോണ പോസിറ്റീവ് ആയിരുന്നു‌ ഇരുവരും ആസ്റ്റൺ വില്ലയ്ക്ക് എതിരായ മത്സരത്തിൽ കളിക്കില്ല.

ഇന്റർ നാഷണൽസ് ബ്രേക്ക് കഴിഞ്ഞ് നടക്കുന്ന മേഴ്സി സൈഡ് ഡാർബിയിൽ മാനെയും തിയാഗോയും ഉണ്ടാകും എന്നാണ് ലിവർപൂൾ പ്രതീക്ഷിക്കുന്നത്. മാനെയ്ക്ക് ചെറിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. താരത്തെ ആരോഗ്യം തൃപ്തികരമാണെന്ന് ക്ലബ് അറിയിച്ചു. മികച്ച ഫോമിൽ നിൽക്കെയാണ് മാനെ ടീം വിട്ടു നിൽക്കേണ്ടി വരുന്നത്.

Exit mobile version