ലിവർപൂളിൽ പുതിയ കരാർ ഒപ്പിടാൻ അംഗീകരിച്ച് മാനെ

- Advertisement -

ലിവർപൂളിന്റെ അറ്റാക്കിംഗ് ത്രയത്തിലെ മൂന്നാം താരവും അങ്ങനെ ലിവർപൂളിൽ തന്നെ നിൽക്കുമെന്ന് ഉറപ്പായി. ലിവർപൂളിന്റെ ഫോർവേഡ് മാനെ ആണ് പുതിയ ദീർഘകാല കരാർ ഒപ്പിടാൻ അംഗീകരിച്ചത്. കരാർ ഒപ്പിട്ടില്ല എങ്കിലും കരാർ മാനെ അംഗീകരിച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ലിവർപൂളിന്റെ അറ്റാക്കിംഗ് ത്രയത്തിലെ സലായും ഫർമീനോയും നേരത്തെ തന്നെ പുതിയ കരാർ ഒപ്പിട്ടിരുന്നു.

ഇപ്പോൾ മാനെയുടെ കരാർ 2021വരെയാണ് ഉള്ളത് പുതിയ കരാർ താരത്തെ 2021 കഴിഞ്ഞും 2 വർഷം ക്ലബിനൊപ്പം നിർത്തുമെന്നാണ് അറിയുന്നത്. 2016ൽ സതാമ്പ്ടണിൽ നിന്നായിരുന്നു മാനെ ലിവർപൂളിൽ എത്തിയത്. ഇതുവരെ 89 മത്സരങ്ങൾ ലിവർപൂളിനായി കളിച്ച താരം 40 ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്.

Advertisement