തോൽവി അറിയാതെ ആൻഫീൽഡിൽ അമ്പത് മത്സരങ്ങൾ, മാനെയ്ക്ക് റെക്കോർഡ്!!

- Advertisement -

ഇന്ന് ന്യൂകാസിലിനെതിരെ ലിവർപൂൾ വിജയിച്ചതോടെ ലിവർപൂളിന്റെ ഫോർവഡ് സാഡിയോ മാനെ ഒരു പുതിയ റെക്കോർഡ് ഇട്ടു. പ്രീമിയർ ലീഗിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ പരാജയമില്ലാതെ 50 മത്സരങ്ങൾ പൂർത്തിയാക്കുക എന്ന അപൂർവ്വ റെക്കോർഡ് ആണ് മാനെ കുറിച്ചത്. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ കളിച്ച 50 ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും മാനെ പരാജയപ്പെട്ടിട്ടില്ല.

ഇന്നത്തെ വിജയം അടക്കം 41 മത്സരങ്ങളിൽ മാനെ ഇറങ്ങിയപ്പോൾ വിജയിച്ച ലിവർപൂൾ 9 മത്സരങ്ങളിൽ സമനിലയും വഴങ്ങി. പ്രീമിയർ ലീഗിൽ ഇങ്ങനെ ഒരു റെക്കോർഡ് ആദ്യമായാണ്. നേരത്തെ സൗതാമ്പ്ടണിൽ കളിക്കുമ്പോഴും ഒരിക്കൽ മാനെ ആൻഫീൽഡിൽ വന്ന് ലീഗ് മത്സരം കളിച്ചിട്ടുണ്ട്. അന്നും അദ്ദേഹം ആൻഫീൽഡിൽ പരാജയപ്പെട്ടിരുന്നില്ല. ഈ സീസണിൽ ഗംഭീര ഫോമിൽ ഉള്ള മാനെ ഇന്ന് രണ്ട് ഗോളുകൾ അടിച്ചിരുന്നു.

Advertisement