മാൻസുകിചിനെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബെർബയുടെ ഉപദേശം

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോളടിക്കാൻ ആളെ അത്യാവശ്യമാണെന്നും യുവന്റസ് താരം മൻസുകിചിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങണമെന്നും ബെർബറ്റോവിന്റെ ഉപദേശം. മാൻസുകിചിനെ പോലെയൊരാളെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് ഇപ്പോൾ വേണ്ടത് എന്ന് ബെർബ പറഞ്ഞു. യുവന്റസിൽ അവസരം ഇല്ലാതെ നിൽക്കുന്ന മാൻസുകിചിനെ ജനുവരിയിൽ എളുപ്പത്തിൽ വാങ്ങാൻ ആകുമെന്നും ബെർബ പ്രതീക്ഷ പ്രകടിപ്പിച്ചു.

സീനിയർ താരങ്ങളാണ് യുണൈറ്റഡിന് ഇപ്പോൾ ആവശ്യം. പരിചയസമ്പത്തുള്ളവർ ടീമിന് ഗുണം ചെയ്യുകയേ ഉള്ളൂ എന്നും ബെർബ പറഞ്ഞു. 34ആം വയസ്സിൽ ആണ് ഇബ്രാഹിമോവിച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. എന്നിട്ട് ഗോളടിക്കാൻ ഇബ്ര യാതൊരു ബുദ്ധുമുട്ടും നേരിട്ടില്ല. മാൻസുകിചിനും അതുപോലെ കളിക്കാൻ ആകുമെന്നും ബെർബ പറഞ്ഞു.

Exit mobile version