മഞ്ഞിലും വിരിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി!! വെസ്റ്റ് ഹാമിനെ വീഴ്ത്തി ചെൽസിക്ക് ഒപ്പം എത്തി

Picsart 11 28 08.58.10

മാഞ്ചസ്റ്ററിൽ പെയ്ത ശക്തമായ മഞ്ഞിനെയും മറികടന്ന് മാഞ്ചസ്റ്റർ സിറ്റി മൂന്ന് പോയിന്റ് സ്വന്തമാക്കി. ഇന്ന് വെസ്റ്റ് ഹാമിന് എതിരെ സ്വന്തം സ്റ്റേഡിയത്തിൽ ഇറങ്ങിയ പെഒ ഗ്വാർഡിയോളയുടെ ടീം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തീർത്തും മോശമായ സാഹചര്യത്തിലായിരുന്നു കളി നടന്നത്. ശക്തമായ മഞ്ഞു വീഴ്ച കാരണം പന്തു പോലും കാണാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല. വെസ്റ്റ് ഹാമിനെ ഈ സാഹചര്യം മോശമായി ബാധിച്ചു. അവർക്ക് അധികം അവസരങ്ങൾ സൃഷ്ടിക്കാനും ആയില്ല.

മത്സരത്തിന്റെ 33ആം മിനുട്ടിൽ ക്യാപ്റ്റൻ ഗുണ്ടോഗനിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. നിരവധി അവസരങ്ങൾ അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി ഉണ്ടാക്കി എങ്കിലും ഫലം ഉണ്ടായില്ല. അവസാനം രണ്ടാം പകുതിയിൽ ഫെർണാണ്ടീനോയിലൂടെ സിറ്റി രണ്ടാം ഗോൾ കണ്ടെത്തി. ലാൻസിനിയുടെ ഒരു സൂപ്പർ സ്ട്രൈക്കിലൂടെ വെസ്റ്റ് ഹാം ആശ്വാസം ഗോളും നേടി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 29 പോയിന്റായി. ഒന്നാമതുള്ള ചെൽസിക്കും 29 പോയിന്റാണ് എന്നാൽ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ചെൽസിയെ ഒന്നാമത് നിർത്തുന്നു‌.

Previous articleഒരു ഗോൾ അങ്ങോട്ട് ദാനം, ഒരു ഗോൾ ഇങ്ങോട്ടും ദാനം!! സമനിലയിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു പോരാട്ടം
Next articleകനത്ത മഞ്ഞു വീഴ്ചക്ക് ഇടയിലും ഗോൾ മഴ, റാനിയേരിയുടെ വാട്ഫോർഡിനു ലെസ്റ്ററിൽ പരാജയം