മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചു കെട്ടി വെസ്റ്റ് ഹാം യുണൈറ്റഡ്

20201024 185518
- Advertisement -

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും നിരാശ. ഒരു മത്സരത്തിൽ കൂടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് എവേ മത്സരത്തിൽ വെസ്റ്റ് ഹാമിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി 1-1 എന്ന സമനില വഴങ്ങേണ്ടി വന്നു. ഒരു ഗോളിന് പിറകിൽ നിന്ന മാഞ്ചസ്റ്റർ സിറ്റിയെ യുവ താരം ഫിൽ ഫോഡനാണ് പരാജയത്തിൽ നിന്ന് രക്ഷിച്ചത്. ആദ്യ പകുതിയിൽ അന്റോണയോയുടെ ഒരു ആക്രൊബാറ്റിക് ഫിനിഷിലാണ് വെസ്റ്റ് ഹാം ലീഡ് എടുത്തത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഇലവനിൽ അഗ്വേറോ ഉണ്ടായിരുന്നു എങ്കിലും പരിക്ക് മാറി എത്തിയ അഗ്വേറോയ്ക്ക് ഇതുവരെ തന്റെ ഫോം വീണ്ടെടുക്കാൻ കഴിയാത്തത് സിറ്റിക്ക് വിനയായി. രണ്ടാം പകുതിയിൽ അഗ്വേറോയ്ക്ക് പകരം എത്തിയാണ് ഫിൽ ഫോഡൻ ഗോളടിച്ചത്. സ്റ്റെർലിങിന്റെ പാസിൽ നിന്നായിരുന്നു ഫിൽ ഫോഡന്റെ ഗോൾ. ഈ സമനില സിറ്റിയെ വീണ്ടും പിറകിൽ തന്നെ നിർത്തും. ലീഗിൽ ഇപ്പോൾ 11ആം സ്ഥാനത്താണ് സിറ്റി ഉള്ളത്. വെസ്റ്റ് ഹാം യുണൈറ്റഡ് 10ആം സ്ഥാനത്തും നിൽക്കുന്നു.

Advertisement