മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ സ്റ്റേഡിയത്തിൽ തകർത്ത് വിയേര തന്ത്രം!!

20211030 202438

പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ ആണ് പെപ് ഗ്വാർഡിയോളയുടെ ടീം തോൽവി ഏറ്റുവാങ്ങിയത്. മാഞ്ചസ്റ്റർ സിറ്റി വിയേരയുടെ പാലസിനെ എളുപ്പം തോൽപ്പിക്കാം എന്നാണ് കരുതിയത്. എന്നാൽ തുടക്കത്തിൽ തന്നെ സാഹ നേടിയ ഗോൾ പാലസിന് 2-0ന്റെ വിജയം നൽകി. ആറാം മിനുട്ടിൽ ആയിരുന്നു സാഹയുടെ ഗോൾ.

ആദ്യ പകുതിയുടെ അവസാനം സാഹയെ ഫൗൾ ചെയ്തതുന് ലപോർടെ ചുവപ്പ് കണ്ടതോടെ സിറ്റി 10 പേരായി ചുരുങ്ങുകയും ചെയ്തു. ഇത് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയുടെ അവസാനം ഗബ്രിയേൽ ജീസുസ് സിറ്റിക്ക് സമനില നൽകി എങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു. 88ആം മിനുട്ടിലെ ഗലഹറിന്റെ ഗോൾ ക്രിസ്റ്റൽ പാലസ് ജയം ഉറപ്പിക്കുകയും ചെയ്തു. 10 മത്സരങ്ങളിൽ 20 പോയിന്റുമായി സിറ്റി ഇപ്പോൾ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. പാലസ് 12 പോയിന്റുനായു 13ആം സ്ഥാനത്താണ്.

Previous articleആൻഫീൽഡിനെ നിശബ്ദരാക്കി, ലിവർപൂളിനെ വിറപ്പിച്ച് പോട്ടറിന്റെ ബ്രൈറ്റൺ
Next articleറീസ് ജെയിംസ് ഷോയിൽ ന്യൂ കാസിലിനെ വീഴ്ത്തി ചെൽസി