റോഡ്രി

മാഞ്ചസ്റ്റർ സിറ്റിക്ക് ആശങ്കയായി റോഡ്രിക്ക് പരിക്ക്

പ്രീമിയർ ലീഗിൽ ഇന്നലെ ആഴ്സണലിനെ നേരിട്ടപ്പോൾ 2 പോയിന്റ് മാത്രമല്ല ഒപ്പം അവരുടെ സ്റ്റാർ പ്ലയർ റോഡ്രിയെയും മാഞ്ചസ്റ്റർ സിറ്റിക്ക് നഷ്ടമായി. റോഡ്രിയുടെ പരിക്കിൻ്റെ തീവ്രതയെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള മത്സര ശേഷം അനിശ്ചിതത്വം പ്രകടിപ്പിച്ചു. ഈ സീസണിൽ ഇതിനകം ഹാംസ്ട്രിംഗ് പ്രശ്‌നം നേരിട്ട 28 കാരനായ സ്പാനിഷ് മിഡ്‌ഫീൽഡർക്ക് ഇന്നലെ മുട്ടിനായിരുന്നു പരിക്കേറ്റത്.

തൻ്റെ മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിൽ, റോഡ്രിയുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ മെഡിക്കൽ ടീമിനോട് സംസാരിച്ചിട്ടില്ലെന്ന് ഗാർഡിയോള പറഞ്ഞു, “എനിക്ക് ഇതുവരെ അറിയില്ല, ഞാൻ ഡോക്ടർമാരോട് ചോദിച്ചില്ല, അവൻ ശക്തനാണ്, അവൻ അധികകാലം പുറത്തിരിക്കില്ല എന്നാണ് പ്രതീക്ഷ.”

ലോകത്തിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡറാണ് റോഡ്രിയെന്നും ഗ്വാർഡിയോള പ്രശംസിച്ചു.

“അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡറാണ്, അവൻ ഉടൻ ഒരു ബാലൺ ഡി ഓർ ജേതാവ് ആകാൻ സാധ്യതയുണ്ട്” ഗാർഡിയോള പറഞ്ഞു. .”

Exit mobile version