മാഞ്ചസ്റ്റർ സിറ്റിയും ഇനി ചുവക്കും

പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. പതിവിൽ നിന്ന് മാറി ചുവപ്പ് നിറത്തിൽ ആണ് മാഞ്ചസ്റ്റർ സിറ്റി എവേ കിറ്റ് ഒരുക്കിയിരിക്കുന്നത്. ചുവപ്പ് നിറത്തിൽ കറുത്ത സ്ട്രൈപ്സ് ഉൾപ്പെടുന്ന ഡിസൈനിൽ ആണ് ജേഴ്സി. ഇതോടെ മാഞ്ചസ്റ്ററിൽ രണ്ട് ക്ലബുകൾക്കും ചുവപ്പ് ജേഴ്സി ആയി. സ്കൈ ബ്ലൂ നിറത്തിലുള്ള സിറ്റിയുടെ ഹോം ജേഴ്സി നേരത്തെ അവർ പുറത്തിറക്കിയിരുന്നു. ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഓൺ ലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ ലഭ്യമാണ്‌. ഈ സീസണിൽ കിരീടം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ മാഞ്ചസ്റ്റർ സിറ്റി.

20220719 125359

Exit mobile version