Picsart 24 07 24 08 54 49 304

പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പരാജയം

പ്രി സീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പരാജയം. ഇന്ന് സ്കോട്ടിഷ് ക്ലബായ സെൽറ്റികിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി മൂന്നിനെതിരെ നാലു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരങ്ങൾ ഒന്നും ഇന്ന് കളിക്കാൻ ഇറങ്ങിയിരുന. കൂടുതലും യുവതാരങ്ങളെ വച്ചാണ് പെപ് ഗ്വാർഡിയോള ഇന്ന് ടീമിനെ ഇറക്കിയത്. പലരും കോപ്പ അമേരിക്കയും യൂറോകപ്പും കഴിഞ്ഞ് തിരിച്ച് എത്തിയിട്ടില്ല.

ഹാളണ്ട്, ഗ്രിലിഷ്, ഒർട്ടേഗ, എഡേഴ്സൺ എന്നീ സീനിയർ താരങ്ങൾ മാത്രമേ ഇന്ന് ടീമിനൊപ്പം ഉണ്ടായിരുന്നുള്ളൂ. ഓസ്കാർ ബോബ്, ഹാളൻഡ്, പെറോണെ എന്നിവരാണ് ഇന്ന് മഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയത്. ജർമ്മൻ താരം നിക്ലാസ് കുൻ ആണ് സെൽറ്റിക്കിന്റെ ഹീറോ ആയത്. അദ്ദേഹം ഇരട്ട ഗോളുകൾ നേടി. ഫറൂഹാശിയും പാൽമയുമാണ് മറ്റു ഗോൾ സ്കോറേഴ്സ്. ഇനി ഞായറാഴ്ച പുലർച്ചെ നടക്കുന്ന അടുത്ത പ്രീ സീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എ സി മിലാനെ നേരിടും.

Exit mobile version