മാഞ്ചസ്റ്റർ സിറ്റിക്ക് ഉണ്ടോ ദയ, ന്യൂകാസിലും ഗോൾ വാങ്ങി കൂട്ടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു വലിയ വിജയം കൂടെ. ഇന്ന് നടന്ന മത്സരത്തിൽ ന്യൂകാസിൽ ആണ് സിറ്റിയുടെ കയ്യിൽ നിന്ന് ഗോളുകൾ വാങ്ങി കൂട്ടിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ സിറ്റി എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ലീഡ്സിനെ തോൽപ്പിച്ചിരുന്നു. ഇന്ന് അഞ്ചാ. മിനുട്ടിൽ റുബൻ ഡിയസാണ് സിറ്റിക്ക് ലീഡ് നൽകിയത്. ഗോൾ കീപ്പറും ഡിഫൻഡറും തമ്മിലുണ്ടായ ആശയ കുഴപ്പം മുതലാക്കി ആയിരുന്നു റുബൻ ഡിയസിന്റെ ഗോൾ.

27ആം മിനുട്ടിൽ കാൻസെലോ സിറ്റിക്കായി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ മഹ്റെസും സ്റ്റെർലിംഗും ഗോൾ നേടിയതോടെ സിറ്റിയുടെ സ്കോർ പട്ടിക പൂർത്തിയാക്കി. ഈ വിജയത്തോടെ സിറ്റി ലീഗിൽ 44 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്‌. ന്യൂകാസിൽ ഇപ്പോഴും റിലഗേഷൻ സോണിലാണ്.