വിജയം മാത്രം, മാഞ്ചസ്റ്റർ സിറ്റി കിരീടത്തിനു തൊട്ട് അരികിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റി കിരീടത്തിന് തൊട്ടരികിൽ. ഇന്ന് ലീഗിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. ക്രിസ്റ്റൽ പാലസിന് അധികം അവസരങ്ങൾ പോലും മാഞ്ചസ്റ്റർ സിറ്റി നൽകിയില്ല. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരാൻ ഉള്ളതിനാൽ പ്രധാന താരങ്ങൾക്ക് എല്ലാം വിശ്രമം നൽകി ആയിരുന്നു സിറ്റി ഇറങ്ങിയത്. എന്നിട്ടും യാതൊരു പ്രശ്നവും സിറ്റിക്ക് ഉണ്ടായില്ല.

ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ അഗ്വേറോ ആണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. 57ആം മെൻഡിയുടെ പാസ് സ്വീകരിച്ച് ഒരു പവർഫുൾ ഷോട്ടിലൂടെ ആണ് അഗ്വേറോ വല കണ്ടെത്തിയത്. ആ ഗോളിന് തൊട്ടുപിന്നാലെ സെക്കൻഡുകൾക്ക് അകം ഫെറൻ ടോറസിലൂടെ സിറ്റി രണ്ടാം ഗോളും കണ്ടെത്തി.

ഈ വിജയത്തോടെ സിറ്റി 34 മത്സരങ്ങളിൽ 80 പോയിന്റുമായി കിരീടത്തിന് അടുത്ത് നിൽക്കുകയാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 13 പോയിന്റിന്റെ ലീഡ് സിറ്റിക്കുണ്ട്. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് പരാജയപ്പെട്ടാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം. അല്ലായെങ്കിൽ സിറ്റി അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും.