Picsart 23 08 12 01 55 37 608

പവർ ഒട്ടും ചോർന്നിട്ടില്ല!! ഹാളണ്ടും മാഞ്ചസ്റ്റർ സിറ്റിയും ഗംഭീരമായി തുടങ്ങി

മാഞ്ചസ്റ്റർ സിറ്റിയും ഹാളണ്ടും കഴിഞ്ഞ സീസണ് നിർത്തിയ സ്ഥലത്ത് നിന്ന് അതേ ആവേശത്തിലും പവറിലും പുതിയ സീസണും തുടങ്ങി. മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബേർൺലിയെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് തോൽപ്പിച്ചത്. കഴിഞ്ഞ സീസണ ഗോൾഡൻ ബൂട്ട് നേടിയ ഹാളണ്ട് തന്നെ ഇന്നും സിറ്റിയുടെ ഹീറോ ആയത്.

മത്സരം ആരംഭിച്ച് വെറും നാലു മിനുട്ട് മാത്രമെ ഹാളണ്ടിന് ആദ്യ ഗോൾ കണ്ടെത്താൻ വേണ്ടി വന്നുള്ളൂ. റോഡ്രുയുടെ ഒരു ഹെഡറിൽ നിന്ന് വന്ന അവസരം തന്റെ ആദ്യ ടച്ചിലൂടെ ഹാളണ്ട് വലയിൽ എത്തിക്കുകയായിരുന്നു. മത്സരത്തിന്റെ 35ആം മിനുട്ടിൽ ഹാളണ്ട് തന്റെ രണ്ടാം ഗോളും കണ്ടെത്തി. ആൽവാരസിന്റെ ഒരു പാസിൽ നിന്ന് ഇടം കാലൻ ഷോട്ടിലൂടെയായിരുന്നു ഹാളണ്ടിന്റെ രണ്ടാം ഗോൾ.

രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് കിട്ടിയ അവസരം മുതലെടുത്ത് റോഡ്രി സിറ്റിക്ക് മൂന്നാം ഗോൾ നൽകി‌. ഈ ഗോൾ സിറ്റിക്ക് വിജയം ഉറപ്പിച്ചു കൊടുത്തു‌. കളിയുടെ ഇഞ്ച്വറി ടൈമിൽ ബേർൺലിയുടെ സറൗറി ചുവപ്പ് കാർഡ് കൂടെ കണ്ടതോടെ ഹോം ടീമിന്റെ പോരാട്ടം അവസാനിച്ചു ‌

കമ്മ്യൂണിറ്റി ഷീൽഡിൽ ഏറ്റ പരാജയം മറക്കാൻ സിറ്റിക്ക് ഈ വിജയം കൊണ്ടാകും. യുവേഫ സൂപ്പർ കപ്പ് ആണ് സിറ്റിയുടെ അടുത്ത മത്സരം. സെവിയ്യ ആണ് അവുടെ സിറ്റിയുടെ എതിരാളികൾ.

Exit mobile version