Picsart 24 08 31 23 52 02 254

വീണ്ടും ഹാളണ്ട് ഹാട്രിക്ക്!! മാഞ്ചസ്റ്റർ സിറ്റി ടോപ്പ്!!

തുടർച്ചയായ രണ്ടാം മത്സരത്തിലും എർലിംഗിന് ഹാട്രിക്ക്. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിന് എതിരെ ആണ് ഹാളണ്ട് ഹാട്രിക്ക് അടിച്ചത്. കഴിഞ്ഞ ആഴ്ച ഇപ്സിചിന് എതിരെയും ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു. ഈ ഗോളുകളുടെ മികവിൽ 3-1ന്റെ വിജയം മാഞ്ചസ്റ്റർ സിറ്റി നേടി.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് അടിച്ച ഹാളണ്ട്

ഇന്ന് മത്സരത്തിന്റെ 10ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ പാസ് സ്വീകരിച്ചായിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. 19ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു.

30ആം മിനുട്ടിൽ ഹാളണ്ടിന്റെ ഒരു തകർപ്പൻ റോക്കറ്റ് ഷോട്ട് സിറ്റിയുടെ രണ്ടാം ഗോളായി മാറി. രണ്ടാം പകുതിയിൽ നൂനിയസിന്റെ പാസ് സ്വീകരിച്ച് ഒരു വൺ ഓൺ വണ്ണിൽ ഹാളണ്ട് ഫബിയൻസ്കിയെ കീഴ്പ്പെടുത്തി തന്റെ ഹാട്രിക്കും സിറ്റിയുടെ വിജയവും പൂർത്തിയാക്കി. ഈ വിജയത്തോടെ സിറ്റി ലീഗിൽ 9 പോയിന്റുമായി ഒന്നാമത് എത്തി.

Exit mobile version