Picsart 24 01 14 01 33 34 088

മാഞ്ചസ്റ്റർ സിറ്റിക്ക് ന്യൂകാസിലിന് എതിരെ തകർപ്പൻ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. ഇന്ന് എവേ ഗ്രൗണ്ടിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. 74 മിനിറ്റ് വരെ 2-1ന് പിറകിൽ നിന്ന ശേഷം ആയിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. ഇന്ന് മത്സരത്തിന്റെ 26ആം മിനിട്ടിൽ ബർണാഡ് സിൽവയുടെ ഒരു തകർപ്പൻ ഫ്ലിക് ഗോളിലൂടെ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തത്.

എന്നാൽ 35ആം മിനിറ്റിലും 37ആം മിനിറ്റിലും ന്യൂകാസിൽ യുണൈറ്റഡ് നേടിയ ഗോളുകൾ അവരെ 2-1ന് മുന്നിൽ എത്തിച്ചു. 35ആം മിനിറ്റിൽ ഇസാക്കും 37ആം മിനുട്ടിൽ ഗോർദനും ആണ് ഗോൾ നേടിയത്‌‌. രണ്ടും മികച്ച സ്ട്രൈക്കുകൾ ആയിരുന്നു. ഈ ലീഡ് ന്യൂകാസിൽ യുണൈറ്റഡ് 74 മിനിറ്റ് വരെ നിലനിർത്തി. 74ആം മിനുട്ടിൽ കെവിൻ ഡിബ്രുയിനെയാണ് സിറ്റിക്ക് സമനില നൽകിയത്. കളി തീരുന്ന അവസാന നിമിഷങ്ങളിൽ ഡിബ്രുയിനെ നൽകിയ അസിസ്റ്റലിൽ നിന്ന് ബോബ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ നേടി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 43 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി‌. ഒന്നാമതുള്ള ലിവർപൂളിനെക്കാൾ 2 പോയിന്റ് മാത്രം പിറകിലാണ് സിറ്റി.

Exit mobile version