Site icon Fanport

10 പേരുമായി കളിച്ചിട്ടും വിജയം!! 6ൽ 6 വിജയം നേടി മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അവരുടെ വിജയ പരമ്പര തുടരുന്നു. ഈ സീസണിലെ ആറാം ലീഗ് മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. മത്സരത്തിന്റെ പകുതിയിലധികം സമയം 10 പേരുമായി കളിച്ചാണ് സിറ്റി വിജയം നേടിയത്.

Picsart 23 09 23 21 20 35 519

മത്സരത്തിന്റെ ഏഴാം മിനുട്ടിൽ കെയ്ല് വാൽക്കറിന്റെ പാസിൽ നിന്ന് ഒരു ഹാഫ് വോളിയിലൂടെ ഫിൽ ഫോഡൻ ആണ് സിറ്റിക്ക് ലീഡ് നൽകിയത്. അധികം വൈകാതെ 14ആം മിനുട്ടിൽ ഹാളണ്ടും ഗോൾ നേടി. നൂനസിന്റെ അസിസ്റ്റിൽ നിന്ന് ആയുരുന്നു ഹാളണ്ടിന്റെ ഗോൾ. ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിപ്പിച്ച സിറ്റിക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റോഡ്രിയെ ചുവപ്പ് കാരണം നഷ്ടമായി.

പക്ഷെ എന്നിട്ടും സിറ്റി പതറിയില്ല. അവർ പത്തുപേരുമായി കളിച്ച് വലിയ സമ്മർദ്ദം ഇല്ലാതെ തന്നെ വിജയം നേടി. 6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 18 പോയിന്റുമായി സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Exit mobile version