Site icon Fanport

പോഗ്ബയെ വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡ് സൈനിങ്ങായ പോൾ പോഗ്ബയെ നിശിതമായി വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ. ഹോസെ മൗറിനോയെ പുറത്താക്കിയതിന് ശേഷം പോഗ്ബ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ വിമർശിച്ചാണ് ഗാരി നെവിൽ രംഗത്തെത്തിയത്.

ഇൻസ്റ്റാഗ്രാമിൽ സ്വന്തം ഫോട്ടോ ഇട്ടുകൊണ്ട് തന്റെ ആരാധകരോട് ഫോട്ടോക്കുള്ള വിവരണം ചോദിച്ചതാണ് വിവാദത്തിനിടയാക്കിയത്. സംഭവം വിവാദമായതിനെ തുടർന്ന് പോൾ പോഗ്ബ സോഷ്യൽ മീഡിയയിൽ നിന്ന് ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. തന്റെ സ്‌പോൺസറുടെ അഭ്യർത്ഥന പ്രകാരം ഷെഡ്യൂൾ ചെയ്ത പോസ്റ്റ് ആയിരുന്നു അത് എന്നായിരുന്നു പോഗ്ബയുടെ വിശദീകരണം.

എന്നാൽ അതിനെതിരെയാണ് ഗാരി നെവിൽ രംഗത്തെത്തിയത്. പോഗ്ബയുടെ സോഷ്യൽ മീഡിയ പോസ്റ്റ് പുറത്താക്കപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറിനോയെ ഉദ്ദേശിച്ച് ഉള്ളതാണെന്നും നെവിൽ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ പോഗ്ബയും മൗറിനോയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പോഗ്ബക്ക് മൗറിനോയുമായി നല്ല ബന്ധമല്ല ഉള്ളതെന്നും മൗറിനോയെ പോഗ്ബ ഇഷ്ട്ടപെടുന്നില്ലെന്നും നെവിൽ പറഞ്ഞു. ഇരുവർക്കും പരസ്പരം ഇഷ്ടമല്ലായിരുന്നു എന്നും നെവിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ലിവർപൂളിനെതിരായ മത്സരത്തിലടക്കം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡ് സൈനിങ്ങായ പോഗ്ബയെ മൗറിനോ ബെഞ്ചിൽ ഇരുത്തിയിരുന്നു. ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതോടെ മൗറിനോയും പോഗ്ബയും തമ്മിലുള്ള ബന്ധം വഷളായതും വാർത്തയായിരുന്നു.

 

Exit mobile version