Site icon Fanport

ജിസൂസിന്റെ മികവിൽ സിറ്റിക്ക് ജയം

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ പിറകിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചു മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. വോൾവ്സിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നാണ് സിറ്റി ലിവർപൂളുമായുള്ള പോയിന്റ് വിത്യാസം 4 ആയി നിലനിർത്തിയത്.

ആദ്യ പകുതിയിൽ ഗബ്രിയേൽ ജിസൂസ് നേടിയ ഇരട്ട ഗോളുകളാണ് സിറ്റിക്ക് ആധിപത്യം സമ്മാനിച്ചത്. പത്താം മിനുട്ടിൽ തന്നെ സാനെയുടെ പാസ്സിൽ നിന്ന് ജിസൂസ് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് 10 മിനുട്ടുകൾക്ക് ശേഷം വോൾവ്സ് ഡിഫൻഡർ വില്ലി ബോളി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവർക്ക് കാര്യങ്ങൾ എളുപ്പമായി. 39 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലാക്കി ജിസൂസ് അവരുടെ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം മിനുട്ടിൽ സിറ്റി ആക്രമണത്തെ ഒരു പരിധി വരെ തടയാൻ ആയെങ്കിലും മത്സരത്തിലേക്ക് തിരിച്ചെത്താൻ വോൾവ്സിനായില്ല. 78 ആം മിനുട്ടിൽ കോണർ കോടി സെൽഫ് ഗോൾ കൂടി വഴങ്ങിയതോടെ വോൾവ്സിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

Exit mobile version