മാഞ്ചസ്റ്റർ യുണൈറ്റഡും ടിൻഡറും കൈകോർക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും ഡേറ്റിംഗ് ആപ്ലികേഷനായ ടിൻഡറും കൈകോർക്കുന്നു. 2017-18 സീസണിലേക്കുള്ള ടീമിന്റെ സ്ലീവ് സ്പോൺസറായിട്ടാണ് ടിൻഡർ എത്തുന്നത്. ഏകദേശം 12മില്യൺ പൗണ്ട് തുകയാണ് ടിൻഡർ മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകുക. പ്രീമിയർ ലീഗ് ഈ സീസൺ മുതൽ ടീമുകളുടെ സ്പോൺസർഷിപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ടീമുകൾക്ക് തങ്ങളുടെ കിറ്റുകളിൽ ഒരു ലോഗോ കൂടെ അധികം വെക്കുവാൻ അംഗീകരം നൽകിയിട്ടുണ്ട്, ഒരു സ്ലീവിൽ പരസ്യവും രണ്ടമത്തെ സ്ലീവിൽ പ്രീമിയർ ലോഗോ വേണം എന്ന നിബന്ധനയും പ്രീമിയർ ലീഗ് വെച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടിൻഡറുമായി കരാറിൽ എത്തുന്നതോടെ ഷർട്ടർ സ്ലീവ് സ്പോൺസറുമായി കരാർ ഒപ്പിട്ട പത്താമത്തെ ടീമായി മാറും. ഷർട്ട് സ്ലീവ് കരാറിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയായിരിക്കും യുണൈറ്റഡിന് ലഭിക്കുക. നേരത്തെ സീരി എ ക്ലബ് ആയ നാപ്പോളിയും ടിൻഡറുമായി കരാറിൽ എത്തിയിരുന്നു. അമേരിക്കൻ കാർ നിർമ്മാതാക്കളായ ഷെവർലെയിൽ നിന്ന് ഓരോ സീസണിലും യുണൈറ്റഡ് ഷർട്ട് സ്പോണ്സർഷിപ് ഇനത്തിൽ 50മില്യൺ സമ്പാദിക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡിണ്ടിഗലില്‍ മഴ കളി മുടക്കി
Next articleമൗനവ്രതത്തിൽ കോടതി വിട്ട് റൊണാൾഡോ