Picsart 22 08 12 15 04 06 982

വ്യത്യസ്ത നിറത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പുതിയ മൂന്നാം ജേഴ്സിയും എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണായുള്ള മൂന്നാം ജേഴ്സി അവതരിപ്പിച്ചു. ഇത്തവണ പതിവിൽ നിന്ന് മാറി ഇളം പച്ച നിറത്തിലുള്ള മനോഹരമായ ജേഴ്സി ആണ് യുണൈറ്റഡ് ഒരുക്കിയിരിക്കുന്നത്. അഡിഡാസാണ് കിറ്റ് ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും. നേരത്തെ ചുവപ്പ് നിറത്തിലുള്ള ഹോം കിറ്റും വെള്ള നിറത്തിലുള്ള എവേ കിറ്റും യുണൈറ്റഡ് പുറത്തിറക്കിയിരുന്നു. ബ്രെന്റ്ഫോർഡിന് എതിരായ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ യുണൈറ്റഡ് ഈ കിറ്റ് ആദ്യമായി അണിയും.

Story Highlight: Manchester United Reveal Their New Third Kit for the 22/23 Season

Exit mobile version