Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡിനെതിരെ വംശീയാധിക്ഷേപം

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വംശീയാധിക്ഷേപം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം തന്നെയാണ് തനിക്കെതിരായ വംശീയാധിക്ഷേപം സ്ഥിരികരിച്ചത്. എന്നാൽ തനിക്കെതിരായ നടന്ന വംശീയാധിക്ഷേപത്തിന്റെ സ്ക്രീൻഷോട്ടുകൾ പുറത്ത് വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെഫീൽഡ് യുണൈറ്റഡിനോടേറ്റ പരാജയത്തിന് ശേഷം ആന്റണി മാർഷ്യലിനും ആക്സൽ ടുവാൻസിബികും വംശീയാധിക്ഷേപം ഏറ്റിരുന്നു.

ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വംശീയാധിക്ഷേപങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം യൂറോപ്പിൽ കറുത്ത വംശജരായ ഫുട്ബോൾ താരങ്ങൾക്കെതിരെയുള്ള വംശീയാധിക്ഷേപം ഒരു തുടർക്കഥയാവുകയാണ്. ഇറ്റലിയിലും ഇംഗ്ലണ്ടിലും എല്ലാം വംശീയാധിക്ഷേപം തുടർക്കഥയാവുന്നുണ്ടെങ്കിലും ഇതിനെതിരെ ഫുട്ബോൾ അസോസിയേഷനുകളും യുവേഫയും നടപടികൾ കടുപ്പിക്കുന്നില്ലെന്ന ആക്ഷേപം ഫുട്ബോൾ ആരാധകർക്കിടയിലുണ്ട്.

Exit mobile version