Img 20220814 105124

30 വർഷത്തിനു ശേഷം ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അവസാന സ്ഥാനത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ബ്രെന്റ്ഫോർഡിനോട് ഏറ്റ വലിയ പരാജയത്തോടെ പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തായി. 30 വർഷത്തിനിടയിൽ ഇതാദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിന്റെ അവസാന സ്ഥാനത്ത് എത്തുന്നത്.

1992 ഓഗസ്റ്റിൽ ആയിരുന്നു അവസാനം യുണൈറ്റഡ് ഈ പൊസിഷനിൽ എത്തിയത്. അന്നും യുണൈറ്റഡ് ടീം തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. അന്ന് ഷെഫീൽഡ് യുണൈറ്റഡിനോടും എവർട്ടണോടും ആണ് സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. ഇത്തവണ ബ്രൈറ്റണോടും ബ്രെന്റ്ഫോർഡിനോടും ആയിരുന്നു യുണൈറ്റഡിന്റെ പരാജയം.

1992ൽ ആദ്യ രണ്ടു മത്സരങ്ങളു പരാജയപ്പെട്ടിരുന്നു എങ്കിലും ആ സീസണിൽ യുണൈറ്റഡ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

Story Highlight: Manchester United bottom of the Premier League for the first time in 30 years

Exit mobile version