
പോൾ പോഗ്ബയുടെയും സ്ലാറ്റൻ ഇബ്രാഹിമോവിക്കിന്റെയും തിരിച്ചു വരവ് കണ്ട മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. പരിക്ക് മാറി തിരിച്ചു വന്ന പോൾ പോഗ്ബയുടെ മികവിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് യുണൈറ്റഡ് വിജയം കണ്ടത്. പോഗ്ബ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തം പേരിൽ ആക്കി. മാർഷ്യൽ, സമാലിങ്, ലുകാക്കു എന്നിവരാണ് മറ്റു ഗോളുകൾ കണ്ടെത്തിയത്.
എൻഡ് റ്റു എൻഡ് പോരാട്ടതോടെയാണ് മത്സരം തുടങ്ങിയത്, പതിയെ മത്സരം യുണൈറ്റഡ് കൈപിടിയിൽ ഒതുക്കി എങ്കിലും യുണൈറ്റഡ് പ്രതിരോധത്തിൽ വന്ന അബദ്ധം മുതലെടുത്ത് 15ആം മിനിറ്റിൽ ഗെയ്ൽ നേടിയ ഗോളിലൂടെ ന്യൂകാസിൽ മുന്നിൽ എത്തി. ഈ സീസണിൽ യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ വഴങ്ങുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. തുടർന്നങ്ങോട്ട് യുണൈറ്റഡിന്റെ ആക്രമണം ആയിരുന്നു, തുടർച്ചയായി ന്യൂകാസിലിന്റെ ഗോൾ മുഖത്ത് എത്തിയ യുണൈറ്റഡ് 37ആം മിനിറ്റിൽ സമനില പിടിച്ചു.
#mufc pic.twitter.com/mTgFwsrBAN
— mufcgif (@mufcgif) November 18, 2017
പോഗ്ബയുടെ മനോഹരമായ ഒരു ലോഫ്റ്റഡ് പാസിൽ മാർഷ്യൽ ഹെഡ് ചെയ്ത് പന്ത് വലയിലാക്കി. 46ആം മിനിറ്റിൽ യങ്ങിന്റെ ക്രോസ് ഹെഡ് ചെയ്ത് സമാലിങ് യുണൈറ്റഡിന് ലീഡും സമ്മാനിച്ചു.
Back in the team, back in the goals#MUNNEW #Pogback @ManUtd @paulpogba pic.twitter.com/S3T6eSGf8P
— Premier League (@premierleague) November 18, 2017
54ആം മിനിറ്റിലാണ് പോഗ്ബയുടെ ഗോൾ പിറന്നത്. ലുകാകുവിന്റെ ക്രോസ് ഹെഡ് ചെയ്ത് റാഷ്ഫോഡ് പോഗ്ബക്ക് കൈമാറുകയും പോഗ്ബ അനായാസം പന്ത് വലയിൽ എത്തിക്കുകയും ചെയ്തു.
70ആം മിനിറ്റിൽ തന്റെ ഗോൾ വരൾച്ചക്ക് പരിഹാരം കണ്ടെത്തി ലുക്കാകുവും സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം യുണൈറ്റഡ് ഉറപ്പിച്ചു.
77ആം മിനിറ്റിൽ ആണ് ഓൾഡ് ട്രാഫോഡ് കാത്തിരുന്ന ആ നിമിഷം എത്തിയത്. 7 മാസത്തിനു ശേഷം സ്ലാറ്റൻ ഇബ്രാഹിമോവിക് കളത്തിൽ ഇറങ്ങിയപ്പോൾ ഹർഷാരവങ്ങളോടെയാണ് ഓൾഡ് ട്രാഫോഡ് വരവേറ്റത്. സ്ലാറ്റന്റെ മികച്ച ഒരു ആക്രോബാറ്റിക് ഷോട്ട് ഗോൾ കീപ്പർ തട്ടി ആകറ്റിയില്ലായിരുന്നു എങ്കിൽ സ്കോർ ഷീറ്റിൽ സ്ലാറ്റന്റെ പേര് കൂടെ വരുമായിരുന്നു.
ഇന്നത്തെ വിജയത്തോടെ യുണൈറ്റഡ് ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial