ഇബ്രയില്ലാത്ത മാഞ്ചസ്റ്റർ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇബ്റാഹീമോവിച്ചുമായുള്ള കരാർ പുതുക്കില്ല. ക്ലബ്ബ് തന്നെയാണ് ഇബാറിമോവിച്ചിനെ റിലീസ് ചെയാണുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

പി എസ് ജി യുമായുള്ള കരാർ അവസാനിച്ച ശേഷം ഫ്രീ ട്രാൻസ്ഫറിൽ യൂണൈറ്റഡിൽ എത്തിയ ഇബ്റാഹീമോവിചിന് പക്ഷെ ഭീമമായ ശമ്പളമാണ്‌ യൂണൈറ്റഡ് നൽകിയിരുന്നത്. പുതിയ സീസണിലേക്ക് കൂടുതൽ കളികാരെയെത്തിക്കാൻ ശ്രമിക്കുന്ന യൂണൈറ്റഡ് അതിന്റെ ഭാഗമായാണ് 35 കാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ കരാർ പുതുക്കേണ്ട എന്ന് തീരുമാനിച്ചത്. സ്‌ലാട്ടൻ ക്ലബ്ബ് വിടുമെന്ന് ഉറപ്പായതോടെ മികച്ചൊരു സ്‌ട്രൈക്കർ ഈ സീസണിൽ തന്നെ പുതുതായി ഓൾഡ് ട്രാഫോഡിൽ എത്തുമെന്ന് ഉറപ്പായി.

മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 28 ഗോളുകളും 8 അസിസ്റ്റും നേടിയ സ്‍ലാട്ടൻ കമ്യുണിറ്റി ഷീൽഡ്, ലീഗ് കപ്പ് , യൂറോപ്പ ലീഗ് എന്നിവ യുണൈറ്റഡിന് നേടികൊടുക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. ഈ സീസണ് അവസാനം ഏറ്റ പരിക്ക് കാരണം യൂറോപ്പ ഫൈനൽ കളിക്കാൻ ഇബ്രാഹിമോവിച്ചിനായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനിര്‍ണ്ണായക മത്സരത്തില്‍ ന്യൂസിലാണ്ടിനു ബാറ്റിംഗ് തകര്‍ച്ച
Next articleഒരു ശ്രീലങ്കൻ വീരഗാഥ