ഇന്ന് മാഞ്ചസ്റ്റർ ഡെർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിര്ണായകമായ മാഞ്ചസ്റ്റർ ഡെർബി ഇന്ന് നടക്കും, പ്രീമിയർ ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ പോരാടുമ്പോൾ കിരീടം ആർക്കെന്നു നിർണയിക്കുന്നതിലും പ്രാധാന പങ്കു വഹിക്കും ഇന്നത്തെ ഡെർബി. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി 8 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.

ആഴ്സണലിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട പോഗ്ബ ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങുന്നത്. ടീമിലെ പ്രധാന താരം തന്നെ ഇല്ലാതെ ഇറങ്ങുന്നത് മൗറീൻഹോക്ക് തലവേദനയാവും. ഫെല്ലയിനിയോ ഹെരേരയോ പോഗ്ബക്ക് പകരക്കാരനായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറ്റിച് കളിക്കുമെന്നുറപ്പാണ്. മുന്നേറ്റ നിരയിൽ ലുകാകുവിനോടൊപ്പം മാർഷ്യലോ റാഷ്ഫോഡോ സ്ഥാനം പിടിക്കുമ്പോൾ ലിംഗാർഡ് ആയിരിക്കും നമ്പർ 10 കളിക്കുക. സ്‍ലാറ്റന് ബെഞ്ചിൽ ആയിരിക്കും സ്ഥാനം. പരിക്ക് മാറി ഫിൽ ജോണ്സ് ടീമിലേക് മടങ്ങിയെത്തുമ്പോൾ ലിൻഡാലോഫിന് സ്ഥാനം നഷ്ടമാവും. തകർപ്പൻ ഫോമിലുള്ള ഡി ഹെയ തന്നെയായിരിക്കും വല കാക്കുക.

ഡേവിഡ് സിൽവക്ക് പരിക്കാണ് എന്നു പെപ് അറിയിച്ചെങ്കിലും സിറ്റി നിരയിൽ സിൽവ കളിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. സിൽവയോടൊപ്പം ഡിബ്‌റുയനും കൂടെ ചേരുമ്പോൾ സിറ്റി മധ്യ നിര ശകതമാവും. അഗുറോ തന്നെയായിരിക്കും മുന്നേറ്റ നിരയിൽ ഉണ്ടാവുക. ഡിഫൻസിൽ കൊമ്പനി വരുത്തുന്ന പിഴവുകൾ പെപ് ഗാർഡിയോളക്ക് തലവേദയാവുന്നുണ്ട്.

ഇന്നത്തെ മത്സരഫലം എന്തായാലും കിരീടം നിർണയിക്കുന്നതിൽ നിർണായകമാകും. ഒരു സമനില പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീട പ്രതീക്ഷ നഷ്ടമാക്കുമ്പോൾ തങ്ങളുടെ ലീഡ് നിലനിർത്താനാവും സിറ്റി ശ്രമിക്കുക. ഓൾഡ് ട്രാഫോഡിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 10ന് ആണ് തുടങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial