മാഞ്ചസ്റ്റര്‍ സിറ്റി ഉന്നം വയ്ക്കുന്നത് ബ്ലാസ്റ്റേഴ്സിനെയോ മുംബൈയെയോ

- Advertisement -

ഇന്ത്യയിൽ ഒരു ഫുട്ബോൾ ക്ലബ്ബിനെ സ്വന്തമാക്കാനൊരുങ്ങി സിറ്റി ഫുട്ബോൾ ഗ്രൂപ്പ്. ഐ.എസ്.എൽ ടീമുകളായ കേരള ബ്ലാസ്റ്റേഴ്‌സിലോ മുംബൈ സിറ്റി എഫ്.സിയിലോ നിക്ഷേപം നടത്താനാണ് സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ ലഭിക്കുന്നതിനേക്കാൾ ക്ലബ്ബിൽ കൂടുതൽ നിയന്ത്രണം മുംബൈ സിറ്റിയിൽ ലഭിക്കുന്നത് കൊണ്ട് തന്നെ സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റിയിൽ നിക്ഷേപം നടത്താനാണ് കൂടുതൽ സാധ്യതകൾ.

നേരത്തെ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് പ്രതിനിധികൾ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ എഫ്.സിയും ജാംഷഡ്‌പൂർ എഫ്.സിയും തമ്മിലുള്ള മത്സരം കാണാൻ ഇന്ത്യയിൽ എത്തിയിരുന്നു. സിറ്റി ഫുട്ബോൾ ഗ്രൂപ്പ് സി.ഇ.ഓ ഫെറാൻ സോറിയാനോ ആണ് ഇന്ത്യയിൽ നിക്ഷേപം നടത്താൻ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞത്. ഇതോടെയാണ് മുംബൈ സിറ്റിക്കും കേരള ബ്ലാസ്റ്റേഴ്സിനും സാധ്യതകൾ വന്നത്.

ബോളിവുഡ് താരം രൺബീർ കപൂറിന്റെയും പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ബിമൽ പരേഖിന്റെയും ഉടമസ്ഥതയിലാണ് മുംബൈ സിറ്റി ഇപ്പോൾ. തെലുഗ് സിനിമ താരം ചിരഞ്ജീവി, നാഗാർജുന, അല്ലു അരവിന്ദ്, നിമ്മാഗഡ്ഡ പ്രസാദ് എന്നിവരുടെ ഉടമസ്ഥതയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയടക്കം ഏഴു ടീമുകളിൽ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് നിക്ഷേപം ഉണ്ട്. കഴിഞ്ഞ മാസമാണ് ചൈനീസ് ക്ലബ് സിചുവാൻ ജൂനിയങ്ങിനെ സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി, ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി, എം.എൽ.എസ് ടീമായ ന്യൂ യോർക്ക് സിറ്റി, ലാ ലീഗ്‌ ക്ലബായ ജിറോണ, ഉറുഗ്വൻ ക്ലബ് ടോർകെ, യോക്കോഹാമ മരിനോസ് എന്നിവയിലും സിറ്റി ഗ്രൂപ്പിന് നിക്ഷേപം ഉണ്ട്

Advertisement