ചാമ്പ്യന്മാർ ഗോളടിച്ചു കൂട്ടുന്നു, മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടാം ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടാം വിജയം. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് ബൗണ്മതിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം സിറ്റി നേടി.

ഇന്ന് സിറ്റിയുടെ സമ്പൂർണ്ണ ആധിപത്യമായിരുന്നു. ആദ്യ 37 മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മൂന്ന് ഗോളിന്റെ ലീഡിൽ എത്തി. ആദ്യം ഗുണ്ടോഗന്റെ ഇടം കാലൻ ഷോട്ട് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. 19ആം മിനുട്ടിൽ ഹാളണ്ടിന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ചാണ് ഗുണ്ടോഗൻ ഗോൾ നേടിയത്. 31ആം മിനുട്ടിൽ ഡി ബ്രുയിൻ നേടിയ ഗോൾ മനോഹരമായിരുന്നു. ഒറ്റയ്ക്ക് ബൗണ്മത് താരങ്ങൾക്ക് ഇടയിലൂടെ മുന്നേറിയ ഡി ബ്രുയിൻ തന്റെ പുറം കാലു കൊണ്ട് തൊടുത്ത് ഷോട്ട് വലയിൽ എത്തി. സ്കോർ 2-0.
20220813 203852
ഈ ഗോളിന് പിന്നാലെ 37ആം മിനുട്ടിൽ ഡിബ്രുയിൻ നൽകിയ നട്മഗ് പാസിലൂടെ ഫോഡ് ഗോൾമുഖത്ത് എത്തി. ഫോഡൻ സ്കോർ ചെയ്തതോടെ സ്കോർ 3-0 എന്നായി. രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോൾ സിറ്റിക്ക് നാലാം ഗോളും നൽകി. ഇതോടെ വിജയം പൂർത്തിയായി. ലീഗിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സിറ്റിക്ക് 6 പോയിന്റായി.

Story Highlight: Manchester City score big 4 against Bournemouth