എത്തിഹാദിൽ സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഹഡേഴ്സ്ഫീൽഡ്

- Advertisement -

പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ ഗോൾ രഹിത സമനിലയിൽ തളച്ച് പുറത്താക്കൽ ഭീഷണി നേരിടുന്ന ഹഡേഴ്സ്ഫീൽഡ് വിലപ്പെട്ട പോയിന്റ് സ്വന്തമാക്കി. പ്രീമിയർ ലീഗിൽ 100 ഗോൾ നേട്ടം തികക്കുകയും 100 പോയിന്റ് എന്ന റെക്കോർഡ് ലക്ഷ്യത്തിലേക്ക് കുതിക്കുകയും ചെയ്തിരുന്ന മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം കാണികൾക്ക് മുൻപിൽ ഹഡേഴ്സ്ഫീൽഡ്  പിടിച്ചു കെട്ടുകയായിരുന്നു.

മത്സര ശേഷമുള്ള കിരീടധാരണം മുന്നിൽ കണ്ടത് കൊണ്ടാവാം മത്സരത്തിൽ തങ്ങളുടെ തനതു ശൈലി പുറത്തെടുക്കാൻ സിറ്റിക്കായില്ല. ഇരു ടീമുകൾക്കും ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ഇരു കൂട്ടർക്കുമായില്ല. സമനിലയോടെ 36 മത്സരങ്ങളിൽ നിന്ന് 36 പോയിന്റോടെ ഹഡേഴ്സ്ഫീൽഡ് പ്രീമിയർ ലീഗിൽ 16ആം സ്ഥാനത്താണ്. ഇതോടെ അടുത്ത വർഷവും പ്രീമിയർ ലീഗിൽ തുടരാനുള്ള ഹഡേഴ്സ്ഫീൽഡിന്റെ സാധ്യത സജീവമാക്കി.

ഇന്നത്തെ മത്സര ശേഷം സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം കൈമാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement