ബേൺലിയെയും തോൽപ്പിച്ച് സിറ്റി പ്രീമിയർ ലീഗിന്റെ തലപ്പത്ത്

- Advertisement -

പൊരുതി നിന്ന ബേൺലിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപ്പിച്ച് സിറ്റി പ്രീമിയർ ലീഗിൽ വിജയ കുതിപ്പ് തുടരുന്നു.  ആദ്യ പകുതിയിൽ പേരു കേട്ട സിറ്റി ആക്രമണ നിരയെ തടഞ്ഞു നിർത്തിയ ബേൺലി രണ്ടാം പകുതിയിൽ രണ്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് സിറ്റി തറപറ്റിക്കുകയിരുന്നു.

അഗ്യൂറോയുടെ പെനാൽറ്റി ഗോളിലാണ് സിറ്റി ആദ്യ ഗോൾ നേടിയത്.  ബെർണാർഡോ സിൽവയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് അഗ്യൂറോ ഗോളാക്കിയത്.  ബേൺലി താരങ്ങൾ പെനാൽറ്റിക്കെതിരെ പ്രധിഷേധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.  ഈ ഗോളോടെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡിന് ഒപ്പമെത്തി സെർജിയോ അഗ്യൂറോ. 177 ഗോൾ നേടിയ എറിക് ബ്രുക്കിന്റെ റെക്കോർഡിനൊപ്പമാണ് അഗ്യൂറോ എത്തിയത്.

തുടർന്ന് രണ്ടാം പകുതിയിൽ സിറ്റി ആക്രമണത്തിന് മൂർച്ച കൂടിയെങ്കിലും രണ്ടാമത്തെ ഗോളിന് വേണ്ടി 73ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. സിറ്റിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്ന്  നിന്ന്  ഓട്ടമെന്റിയാണ് സിറ്റിയുടെ രണ്ടാമത്തെ ഗോൾ നേടിയത്. തൊട്ടടുത്ത മിനുറ്റിൽ സനെയിലൂടെ സിറ്റി ലീഡ് മൂന്നാക്കി ഉയർത്തി.  മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഡിബ്രൂനെയുടെ മനോഹരമായ പാസ് സനെ ഗോളാക്കുകയായിരുന്നു.

ജയത്തോടെ 9 കളിയിൽ നിന്ന് 25 പോയിന്റോടെ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement