മാഞ്ചസ്റ്റർ സിറ്റി വിട്ട് പോകില്ല എന്ന് ബെർണാഡോ സിൽവ

Newsroom

20220901 035435

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ബാഴ്സലോണ ഒരു സർപ്രൈസ് നീക്കത്തിന് ശ്രമിക്കുന്നു എന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബെർണാഡോ സിൽവയെ സ്വന്തമാക്കാനായി ഒരു രഹസ്യ നീക്കം ബാഴ്സലോണ നടത്തുന്നു എന്നായിരുന്നു വാർത്തകൾ. എന്നാൽ ബെർണാഡോ സിൽവ ഈ വാർത്തകൾ നിഷേധിച്ചു. താൻ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരും എന്ന് ബെർണാർഡോ സിൽവ ഇന്ന് പറഞ്ഞു.

എനിക്ക് എവിടുന്നും ഒരു ഓഫറും ലഭിച്ചിട്ടില്ല എന്നും ബെർണാർഡോ സിൽവ പറഞ്ഞു. താൻ മാഞ്ചസ്റ്ററിൽ തുടരും എന്നും താൻ ശരിയായ തീരുമാനം എടുത്തു കഴിഞ്ഞു എന്നും ബെർണാഡോ സിൽവ പറഞ്ഞു. ഇനി ബാഴ്സലോണ ശ്രമിച്ചാലും മാഞ്ചസ്റ്റർ സിറ്റി ബെർണാർഡോ സിൽവയെ അവസാന നിമിഷത്തിൽ വിട്ടു കൊടുക്കാൻ സാധ്യത കുറവാണ്.