ചെൽസിയെയും മറികടന്ന് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിനരികിൽ

- Advertisement -

മാഞ്ചസ്റ്ററിൽ ചെൽസിക്ക് വീണ്ടും തോൽവി. ഇത്തവണ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെർണാഡോ സിൽവ നേടിയ ഗോളിലാണ് സിറ്റി ചെൽസിയെ തറപറ്റിച്ചത്. കഴിഞ്ഞ ആഴ്ച ചെൽസി മാഞ്ചസ്റ്റർ യൂണൈറ്റഡിനോടും പരാജയപ്പെട്ടിരുന്നു.

അസുഖം മൂലം മധ്യ നിര താരം കാന്റെ ഇല്ലാതെയാണ് ചെൽസി ടീമിനെയിറക്കിയത്. തുടക്കം മുതൽ പ്രതിരോധാത്തിൽ ഊന്നി കളി പുറത്തെടുത്ത ചെൽസി ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചു നിർത്തുന്നതിൽ വിജയം കണ്ടെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 30 സെക്കന്റിനുള്ളിൽ ഗോൾ കണ്ടെത്തി മാഞ്ചസ്റ്റർ സിറ്റി ചെൽസിക്ക് തിരിച്ചടി നൽകി. ഡേവിഡ് സിൽവയുടെ ക്രോസിൽ നിന്നാണ് ബെർണാഡോ സിൽവ ഗോൾ നേടിയത്.

തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ചെൽസി പരിശ്രമിച്ചെങ്കിലും സിറ്റി പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തതോടെ ചെൽസി തോൽവി സമ്മതിക്കുകയായിരുന്നു. തോൽവിയോടെ ചെൽസിയുടെ അടുത്ത കൊല്ലത്തെ ചാമ്പ്യൻസ് ലീഗ് സാധ്യതകൾക്ക് മങ്ങലേറ്റു. കഴിഞ്ഞ നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ചെൽസിയുടെ മൂന്നാമത്തെ തോൽവിയായിരുന്നു ഇത്. പ്രീമിയർ ലീഗിൽ ലീഗിൽ അവശേഷിക്കുന്ന 9 മത്സരങ്ങളിൽ നാലെണ്ണം വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗ് കിരീടം ഉറപ്പിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement