പൊരുതി നോക്കി ബൗൺമൗത്ത്‌, ഏക ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ബൗൺമൗത്തിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. രണ്ടാം പകുതിയിൽ റിയാദ് മഹ്റസ് നേടിയ ഏക ഗോളിലാണ് പൊരുതി നിന്ന ബൗൺമൗത്തിനെ മാഞ്ചസ്റ്റർ സിറ്റി മുട്ടുകുത്തിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും മാഞ്ചസ്റ്റർ സിറ്റിക്കായി. തുടക്കം മുതൽ മത്സരം മാഞ്ചസ്റ്റർ സിറ്റിയാണ് നിയന്ത്രിച്ചതെങ്കിലും ഉറച്ചു നിന്ന ബൗൺമൗത്ത്‌ പ്രതിരോധം മറികടക്കാൻ സിറ്റിക്കായിരുന്നില്ല.

ജയിച്ചെങ്കിലും ആദ്യ പകുതിയിൽ പരിക്കേറ്റ് മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂണെ കയറിയത് അവർക്ക്  തിരിച്ചടിയായി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റർ സിറ്റി ഗോൾ നേടിയത്. കെവിൻ ഡി ബ്രൂണെക്ക് പകരമായി ഇറങ്ങിയ മഹ്റസ് ആണ് ഗോൾ നേടിയത്. ഡേവിഡ് സിൽവയുടെ പാസിൽ നിന്നാണ് മഹ്റസ് ഗോൾ കണ്ടെത്തിയത്.