മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ വീണ് ആഴ്സണൽ

20201017 235433
- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ആഴ്സണലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ഗ്വാർഡിയോളക്ക് മുന്നിൽ ശിഷ്യനായ ആർട്ടേറ്റയ്ക്ക് ഇത്തവണ വിജയിക്കാൻ ആയില്ല. മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്റ്റെർലിംഗ് നേടിയ ഗോളാണ് സിറ്റിയെ വിജയിപ്പിച്ചത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ ആയിരുന്നു സ്റ്റെർലിംഗിന്റെ ഗോൾ.

ഫോഡന്റെ ഗോൾ ശ്രമം ലെനോ തടുത്തു എങ്കിലും റീബൗണ്ടിൽ സ്റ്റെർലിംഗ് ആ പന്ത് ഗോളാക്കി മാറ്റുകയായിരുന്നു. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും ഇന്ന് സിറ്റി തന്നെ ആയിരുന്നു. സീസൺ അത്ര മികച്ച രീതിയിൽ തുടങ്ങാത്ത സിറ്റിക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും. ഇന്ന് നീണ്ട കാലമായി പരിക്കേറ്റ് പുറത്തായിരുന്ന അഗ്വേറോ സിറ്റി ഇലവനിൽ തിരികെ എത്തുകയും ചെയ്തു. ഈ വിജയത്തോടെ സിറ്റി ലീഗിൽ പത്താം സ്ഥാനത്ത് എത്തി. ആഴ്സണൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Advertisement