മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്വാൻസിക്കെതിരെ; ലക്ഷ്യം വിജയം മാത്രം

പ്രീമിയർ ലീഗിലെ രണ്ടാം വാരത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വാൻസി സിറ്റിയെ നേരിടും. സ്വാൻസി സിറ്റിയുടെ ലിബർട്ടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മികച്ച ഗോൾ ശരാശരിയിൽ വിജയം നേടി ലീഗ് ടേബിളിൽ ഒന്നാമതായി നിൽക്കാനായിരിക്കും യുണൈറ്റഡിന്റെ ശ്രമം.

ലീഗിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിൽ ആണ് യുണൈറ്റഡ് സ്വാൻസി സിറ്റിയെ നേരിടാൻ ലിബിർട്ടി സ്റ്റേഡിയത്തിൽ എത്തുക. മുൻനിരയിൽ ലുകാക്കു തന്നെയായിരിക്കും യുണൈറ്റഡിന്റെ കുന്തമുന, പക്ഷെ സ്വാൻസി സിറ്റിക്കെതിരെ ലുക്കാകുവിന് മികച്ച റെക്കോർഡ് അല്ല എന്നത് ഹൊസെ മൗറീഞ്ഞോക്ക് തലവേധനയവും. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി തിളങ്ങിയ മാർഷ്യലിന് മൗറീഞ്ഞോ ആദ്യ ഇലവനിൽ സ്ഥാനം കൊടുക്കാൻ സാധ്യത കുറവാണ്, രാഷ്ഫോഡ് തന്നെയായിരിക്കും ലുകകുവിന് പിന്നിൽ കളിക്കുക. നമ്പർ 10 റോളിന്റെ ചുമതല മിഖിതാര്യന് തന്നെയായിരിക്കും. മധ്യനിരയിൽ പോഗ്ബ-മാറ്റിച് സഖ്യത്തോടൊപ്പം കഴിഞ്ഞ മത്സരത്തിൽ സ്ഥാനം ലഭിക്കാതിരുന്ന ഹെരേര കൂടെ ചെരും. പ്രതിരോധ നിരയിൽ വലൻസിയ, എറിക് ബായി, ജോണ്സ് എന്നിവരോടൊപ്പം ഡാർമിയാന് അവസരം ലഭിച്ചേക്കും. ഗോൾ വല കാക്കാൻ ഡിഹെയയെ തന്നെയായിരിക്കും മൗറീഞ്ഞോ ചുമതലയേൽപ്പിക്കുക.

ലീഗിലെ ആദ്യ മത്സരത്തിൽ സതാംപ്ടണുമായുള്ള ഗോൾ രഹിത സമനിലക്ക് സ്വാൻസി യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുന്നത്. യുണൈറ്റഡിനെതിരെ സമീപകാലത്ത് മികച്ച റെക്കോർഡ് ആണ് സ്വാൻസിക്കുള്ളത് എന്നത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. കഴിഞ്ഞ 6 മത്സരങ്ങളില് 3 എണ്ണത്തിലും സ്വാൻസി ആയിരുന്നു വിജയിച്ചത്. സതാംപ്ടണുമായുളള മത്സരത്തിലെ ആദ്യ ഇലവൻ തന്നെ പോൾ ക്ലെമെന്റ് നിലനിർത്തിയേക്കും. സൂപ്പർ താരം സിഗ്ർഡുസൻ ടീം വിട്ടു എവർട്ടനിൽ ചേർന്നത് ടീമിന് തിരിച്ചാടിയാവും. സ്‌ട്രൈക്കർ ഫെർണാണ്ടോ ലോറന്റെ പരിക്കിൽ നിന്നും മോചിതനാവാത്തതും പോൾ ക്ലെമെന്റിന് തലവേദനയാവും.

കഴിഞ്ഞ സീസണിൽ ലിബർട്ടി സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയിരുന്നു വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയിച്ചത്. ഇന്ത്യൻ സമയം വൈകുന്നേരം 5 മണിക്കാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleത്രിരാഷ്ട്ര പോര് ഇന്ന് മുതൽ, ഇന്ത്യൻ നീലപ്പടയ്ക്ക് മുന്നിൽ മൗറീഷ്യസ്
Next articleആധിപത്യം ഉറപ്പിക്കാൻ ഗണ്ണേഴ്‌സ് ഇന്ന് സ്റ്റോക്കിനെതിരെ